കുവൈത്ത് ദേശീയ ദിനാഘോഷം : കെ.ഐ.സി ഹവല്ലി മേഖല ചിത്രരചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.

  • 28/02/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഹവല്ലി മേഖല കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ചിത്രരചന ക്വിസ്സ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. 

ക്വിസ്സ് മത്സരത്തില്‍ മുജീബ് റഹ്മാന്‍ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് അന്‍സാര്‍ രണ്ടാം സ്ഥാനവും, മുസ്തഫ ദാരിമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ചിത്ര രചന ജൂനിയർ വിഭാഗം മത്സരത്തില്‍  നെഹ നവാസ് ഒന്നാം സ്ഥാനവും, ഖദീജ ലീസ, മുഹമ്മദ് അയാൻ എന്നിവര്‍  രണ്ട് മൂന്ന് സ്ഥാനങ്ങള്‍ക്കും അര്‍ഹരായി. 

സബ് ജൂനിയർ വിഭാഗത്തിൽ ഫൈസാൻ ആബിദ്, മഹ്റിൻ ഫാത്തിമ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും, ഖദീജ അജുവ, ഹംസത് അയാൻ എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

ഹവല്ലി മേഖല നേതാക്കന്‍മാരായ, അബ്ദുറഹീം ഹസനി, ഫാസിൽ കരുവാരക്കുണ്ട് , അഷ്റഫ് ഫൈസി, അബ്ദുല്‍ ഗഫൂർ തിക്കോടി, എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.

Related News