കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരണപ്പെട്ടു.

  • 01/03/2021

കുവൈറ്റ് സിറ്റി :  കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരണപ്പെട്ടു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി കുഷ്മിത്ത് ശങ്കര്‍ (ജിത്തു, 40 വയസ്) ആണ് മരിച്ചത്. മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹവല്ലിയിൽ  തയ്യല്‍ തൊഴിലാളിയായിരുന്നു. കല കുവൈറ്റ് ഹവല്ലി എ യൂണിറ്റ് അംഗവുമായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സുലൈബികാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പിതാവ്: ശങ്കര്‍, മാതാവ്: കുമാരി രമണി അമ്മ. മകള്‍: നേത്ര. സഹോദരന്‍: കുര്‍ഷിത്ത്.

Related News