മാനസികവും ശാരീരികവുമായ മിക്ക രോഗങ്ങൾക്കും ഖുർആൻ ശമനമാണ് : ഡോ.യാസിർ

  • 01/03/2021

കുവൈറ്റ്‌. കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ അബ്ബാസിയ സോൺ എല്ലാ ദിവസവും രാവിലെ ഓൺലൈനിൽ നടത്തി വരുന്ന തജ് വീദ് പഠന ക്ലാസിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ പഠന ക്ലാസിൽ കുവൈത്ത് ക്യാൻസർ കൺട്രോൾ സെന്ററിലെ ഡോ. യാസിർ  പെരിങ്ങാട്ടു തൊടിയിൽ ''ഖുർആൻ പാരായണവും മനുഷ്യ ശരീരവും'' എന്ന വിഷയത്തിൽ ക്ലാസെടുത്തു. 

ശാരീരികവും മാനസികവുമായ മിക്ക രോഗങ്ങൾക്കും ഖുർആൻ ശമനമാണ് എന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം വിശദീകരിച്ചു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി പ്രോഗ്രാം ഉൽഘാടനം ചെയ്തു. 

ഖുർആൻ പാരായണ പഠന ക്ലാസിന് നേതൃത്വം നൽകുന്ന ഹാഫിള് മുഹമ്മദ് അസ്ലം ആമുഖ ഭാഷണം നിർവഹിച്ചു. 

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ എല്ലാ ദിവസങ്ങളിലും കുവൈറ്റ്‌ സമയം രാവിലെ  5:30 ന് ഓൺലൈനായി നടത്തി വരുന്ന ഖുർആൻ പാരായണ പഠന ക്ലാസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾ പങ്കെടുത്തു വരുന്നു.

ക്ലാസിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ പാരായണ മൽസരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ്ലം സാജിദ് മംഗലാപുരത്തിന് നൽകി നിർവഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം മുഹമ്മദ്‌ അസ് ലം കാപാട് കോഡിനേറ്റ് ചെയ്തു. 

അബ്ബാസിയ്യ സോൺ പ്രസിഡന്റ് സാലിഹ് സുബൈർ  അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സോൺ ജനറൽ സെക്രട്ടറി അസ് ലം ആലപ്പുഴ സ്വാഗതവും, സോൺ QHLC സെക്രട്ടറി അബ്ദുൽ മുനീർ പറമ്പിൽ പീടിക നന്ദിയും പറഞ്ഞു.

Related News