കെ.ഐ.സി വിദ്യാഭ്യാസ വിംഗ് 'മൾട്ടി ലെവൽ മാർക്കറ്റിംഗ്' വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു.

  • 01/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗ് 'മൾട്ടി ലെവൽ മാർക്കറ്റിംഗ്, ഇസ്‌ലാമിക വീക്ഷണത്തിൽ"* എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിക്കുന്നു.

2021 മാർച്ച് 5ന് ഉച്ചയ്ക്ക് 1: 30ന് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ പ്രശസ്ത പണ്ഡിതൻ നജ്മുദ്ധീൻ ഹുദവി വിഷയം അവതരിപ്പിക്കുന്നു. തുടർന്ന് നടക്കുന്ന ചോദ്യോത്തര വേളയിൽ  സംശയ നിവാരണത്തിനുള്ള അവസരമുണ്ടാകുന്നതാണ്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ കെ.ഐ.സി വിദ്യാഭ്യാസ വിംഗ് കേന്ദ്ര സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി ( 96913819) കേന്ദ്ര കണ്‍വീനര്‍ ഫൈസല്‍ ചാനേത്ത്  (9004 3013) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related News