കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു.

  • 02/03/2021

കുവൈത്ത്‌സിറ്റി : കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന  പത്തനംതിട്ട  സ്വദേശി  മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം മണലിത്തറ കുര്യന്‍ ( സാബു 60 ) ആണ് മരണപ്പെട്ടത് . മിശ്രിഫ് ഫീൽഡ്  ഹോസ്പിറ്റലില്‍ കോവിഡ്  ചികില്‍സയിലിരിക്കെയാണ് മരണം.  ഭാര്യ ജെസ്സി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്) , മക്കള്‍ - ജിത്തു,ജിതിന്‍ , മരുമകള്‍- റിങ്കി പുന്നൂസ് ജിത്തു, എല്ലാവരും കുവൈത്തിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു. 

Related News