കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ്

  • 03/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 March 5 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതല്‍ ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ചാണ് പ്രസ്തുത ക്യാമ്പ്  സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പില്‍ കെ.ഐ.സി യുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരും പങ്കെടുക്കുന്നു. തത്പര്യമുള്ളവര്‍ ബന്ധപ്പെടുക. (90051620, 97670856 )

Related News