കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു.

  • 03/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുൽ കരീം (63 ) ആണ് മരണപ്പെട്ടത്.  കുവൈത്തിലെ അൽ റാസി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുവൈത്തിലെ കൊച്ചിൻ ഗിഫ്റ്റ്  ഹൌസ്, കൊച്ചിൻ ബിസ്സിനെസ്സ് ഗ്രൂപ്പ് ഉടമയാണ് അബ്ദുൽ കരീം. ഭാര്യയും അഞ്ചു മക്കളും ഉണ്ട്. ഒരു മകൻ കുവൈത്തിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കും.      

Related News