കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കെ കെ എം എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ നിര്യാതനായി.

  • 07/03/2021

കുവൈത്ത്​ സിറ്റി: കുവൈത്ത്​ കേരള മുസ്​ലിം അസോസിയേഷൻ ​രക്ഷാധികാരി സഗീർ തൃക്കരിപ്പൂര്‍ കുവൈത്തിൽ നിര്യാതയായി. കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ്​ സഗീർ തൃക്കരിപ്പൂർ. കോവിഡ് ചികിത്സയുമായി  കഴിഞ്ഞ 22  ദിവസമായി അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു . ഇദ്ദേഹത്തിന്റെ പത്നി സൗദ കഴിഞ്ഞ 24 നു കുവൈത്ത്‌ അധാന്‍ ആശുപത്രിയിൽവെച്ചു മരണപ്പെട്ടിരുന്നു. കഴിഞ്ഞ14 നു ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിന്നീട് മിഷ്‌രിഫ് കോവിഡ് സെന്ററിലേക്കും , ജാബർ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈത്തിലെ സാമൂഹ്യ പ്രവർത്തന മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്നു സഗീർ തൃക്കരിപ്പൂർ . കെ കെ എം എ കൂടാതെ നിരവധി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മകളുടെ നേതൃരംഗത്തുപ്രവർത്തിച്ചു വരികയായിരുന്നു .

കുവൈത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതിനിധിയും ശബ്ദവുമായിരുന്നു സഗീർ . ഏറ്റവും ഒടുവിൽ 2020 ഇൽ കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോൾ , ഏറ്റവും സമഗ്രമായും ഫലപ്രദമായും അതിനെ പ്രതിരോധിക്കാനും പൊതുസമൂഹത്തെ പ്രത്യേകിച്ച് ഇന്ത്യക്കാരെ സഹായിക്കുന്നതിനും കുവൈത്തിലെ ഇന്ത്യൻ സംഘടനകളെ ഏകോപിപ്പിച്ചു കോവിട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുൻകൈ എടുത്തു . കേരളത്തിലെ കിഡ്നി ഡയാലിസിസിന് 1600 രൂപ നിരക്കുണ്ടായിരുന്ന കാലത്തു വെറും 450 രൂപ മാത്രമീടാക്കി കെ കെ എം എ തുടങ്ങിയ കിഡ്നി ഡയാലിസിസ്‌ സെന്റര് , പ്രവാസി കുടുംവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവാസിമിത്ര പോലുള്ള മുന്നേറ്റങ്ങളുടെ മുഖ്യ ശില്പിയായിരുന്നു . 2016 ലും 2018 ലുമായി കുവൈത്തിൽ നടത്തപ്പെട്ട എൻ ആർ ഐ കോൺഫെറൻസ് , യൂണിറ്റി കോൺഫറൻസ് എന്നിവയുടെ സംഘാടക സമിതി ചെയർമാൻ ആയിരുന്നു .


കുവൈത്തിലെ equate പെട്രോകെമിക്കൽ കമ്പനിയിൽ 1996 മുതൽ 2019  വരെ നീണ്ട 23 വർഷം സി ഇ ഒ യുടെ എക്സിക്യൂട്ടീവ്ര് അസിസ്റ്റന്റായി പ്രവർത്തിച്ച സഗീർ തൃക്കരിപ്പൂർ ഏറ്റവും ഒടുവിൽ അൽകൂത് ഇൻഡസ്ട്രീസ് കമ്പനിയിൽ എച് ആർ മാനേജരായി സേവനമനുക്ഷ്ടിച്ചു വരികയായിരുന്നു .

കെ കെ എം എ യുടെ സ്ഥാപക ശില്പികളിൽ പ്രധാനിയായ സഗീർ , സംഘടനയുടെ പ്രഥമ പ്രെഡിഡന്റായി . ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് കെ കെ എം എ യെ അംഗത്വശേഷികൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ടും കുവൈത്തിലെ ഏറ്റവും വലിയ സംഘടനയായി മാറ്റിയെടുത്തത് സഗീറിന്റിന്റെ നേതൃപാടവമാണ് . കെ കെ എം എക്കു  മുൻപ് കെ എം സി സി യുടെ പ്രെസിഡൻറായും വെൽഫേർ ലീഗ് ,. ,മലയാളി ആർട്ട്സ് സെൻറർ ,യു. എം. ഒ , തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട് .

സാമൂഹ്യ പ്രവർത്തനത്തിനുള്ള നിസ്തുല സംഭാവനകൾക്കുള്ള നിരവധി അവാർഡുകളും അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട് . 2012 പ്രവാസി ഭാരതി  (കേരള )  അവാർഡും ഗർഷോം പ്രവാസി രത്ന അവാർഡും നേടി .കുവൈത്തിലെ നിരവധി ഇന്ത്യൻ സംഘടനകളുടെ ആദരവും അംഗീകാരവും തേടിയെത്തിയിട്ടുണ്ട് .


കാസറകോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂർ സ്വദേശിയാണ് .പരേതരായ അഞ്ചില്ലത്തു മാമു , ആസിയുമ്മ എന്നിവരുടെ മകനാണ്. കാട്ടികുണ്ടിൽ കുഞ്ഞബ്ദുള്ള എന്നുഔദ്യോഗിക നാമമുള്ള ഇദ്ദേഹം  സഗീർ തൃക്കരിപ്പൂർഎന്ന പേരിൽ  , കഥ പ്രബന്ധ  രചനകളിലും പ്രസംഗ മത്സരത്തിലും സജീവമായിരുന്നു .പിന്നീട് അതേ പേരിൽ തന്നെ തുടർന്നും അറിയപ്പെട്ടു .

ഡോ സുആദ്  (പയ്യന്നൂർ സഹ ആശുപത്രി ), സമഹ എന്നീ രണ്ടു പെണ്മക്കളുണ്ട് . ഡോ അഷ്‌റഫ് , അഫ്‌ലാക്കു (ഖത്തർ) എന്നിവരാണ് ജാമാതാക്കൾ .

Related News