കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

  • 07/03/2021


കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹിക , സാംസ്കാരിക , ജീവകാരുണ്യ പ്രവർത്തകനും ,KKMA  രക്ഷാധികരിയുമായ സക്കീർ തൃക്കരിപ്പൂർ , നാലു പതിറ്റാണ്ടുകളായി കുവൈറ്റ് മലയാളികൾക്കിടയിലെ നിറസന്നിധ്യയിരുന്നു. മലയാളികളുയുടെ ഏതൊരു പ്രശ്നത്തിനും ജാതിയോ , മതമോ , രാഷ്ട്രീയമോ നോക്കാതെ എന്നും മുന്നിൽ ഉണ്ടായിരുന്നു അദ്ദേഹം.കുവൈറ്റിലെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടാണ് അദ്ദേഹം ലോകത്തോട്‌ വിടപറഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കുമുണ്ടായ ദുഃഖത്തിൽ മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റും പങ്കുചേരുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് വാസുദേവൻ മമ്പാട് അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

Related News