പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ കെ.ഐ.സി അനുശോചനം രേഖപ്പെടുത്തി.

  • 07/03/2021

കുവൈത്ത് സിറ്റി : സാമൂഹ്യ സാംസ്കാരിക സേവന രംഗത്തെ അതുല്യ വ്യക്തിത്വവും, കുവൈത്തിലെ ഏറ്റവും പ്രശസ്തനായ സാമൂഹ്യ പ്രവര്‍ത്തകനുമായ സഗീര്‍ തൃക്കരിപ്പൂരിന്റെ  നിര്യാണത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

അസാമാന്യ നേതൃപാടവവും, കാര്യക്ഷമതയും, ആസൂത്രണ മികവും കൈമുതലാക്കിയിരുന്ന അദ്ദേഹം മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുളള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാതൃകയായിരുന്നു. 

സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും വിനയവും, സത്യസന്ധതയും കൈമുതലാക്കിയ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളുമായും ഊഷ്മളമായ ബന്ധം വെച്ചുപുലര്‍ത്തിയിരുന്നു

കുവൈത്തിലെ പ്രമുഖ സംഘടനകളുടെയെല്ലാം  നേതൃസ്ഥാനം വഹിച്ച്, ചാലകശക്തിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പ്പാട്  പ്രവാസി സമൂഹത്തിനും തീരാനഷ്ടമാണെന്നും, അദ്ദേഹത്തിന്റെ പരലോക വിജയത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Related News