സഗീർ തൃക്കരിപ്പൂർ കെ കെ എം എ അനുസ്മരണം

  • 07/03/2021

കുവൈത്ത്‌ :  സ്ഥാപകനും രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കെ കെ എം എ അനുശോചനം രേഖപ്പെടുത്തി.

 ജീവകാരുണ്യ രംഗത്ത് സ്വന്തം ജീവിതം കൊണ്ട്സംസാരിക്കുകയും , പ്രവർത്തനംകൊണ്ടു മാതൃക കാണിക്കുകയും ചെയ്ത വ്യക്തിത്വമാണ് സഗീർ തൃക്കരിപ്പൂർ. സമൂഹത്തിലെ അശരണരുടെയും അഗതികളുടെയും കണ്ണീരൊപ്പുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിക്കുകയും അവരുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുവാനും  ജീവിതം സുഗമമാക്കാനും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്ത വലിയ മനുഷ്യനാണ്. കെ കെ എം എ രൂപീകരണത്തിനും മുൻപും ശേഷവും സംഘടന ആവിഷ്കരിച്ചു നടപ്പിലാക്കിയ വിവിധങ്ങളായ ജീവകാരുണ്യ , മനുഷ്യസ്നേഹ പദ്ധതികളുടെ പിറവിയിലും ആവിഷ്കാരത്തിലും  നേതൃത്വം വഹിച്ച  നേതാവാണ് സഗീർ തൃക്കരിപ്പൂർ . സംഘടനക്കപ്പുറത്തു ആയിരങ്ങളുമായി  ഹൃദയബന്ധം സൃക്ഷ്ടിക്കുകയും , ആരോരുമറിയാതെ പാവങ്ങളെ സഹായിക്കുകയും ചെയ്ത ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ്. നാലുപതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിൽ എപ്പോഴും പ്രവാസികളുടെ കണ്ണീരിനെക്കുറിച്ചു ചിന്തിക്കുകയും അവ നിരന്തരം അധികാരികളുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരിലും എത്തിക്കുകയും അവക്ക് പരിഹാരം ഉണ്ടാകാൻ അഹോരാത്രം പ്രയത്നിക്കുകയും ചെയ്തു.   സമൂഹത്തെ  കുടുംബമായി  സമീപിക്കുകയും സ്വന്തം കുടുംബത്തിനേക്കാളേറെ തന്റെ സമയവും കഴിവും സമൂഹത്തിനുവേണ്ടി ചിലവഴിക്കുകയും ചെയ്ത വലിയ മനസ്സിനുടമയാണ് 

അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ ,   അവയുടെ ഗുണഭോക്താക്കൾ  ചിരകാലത്തേക്കും അദ്ദേഹത്തിന്റെ സ്മരണയായി നിലകൊള്ളുമെന്നു കെ കെ എം എ അനുസ്മരിച്ചു.

Related News