മൾട്ടി ലെവൽ മാർക്കറ്റിംഗ് - ഇസ്‌ലാമിക വീക്ഷണത്തിൽ : കെ ഐ സി വിദ്യാഭ്യാസ വിംഗ് സിമ്പോസിയം സംഘടിപ്പിച്ചു

  • 08/03/2021

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യഭ്യാസ വിഭാഗം  മൾട്ടി ലെവൽ മാർക്കറ്റിംഗ് - ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിൽ വെർച്ച്വൽ സിമ്പോസിയം സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത പണ്ഡിതൻ നജ്മുദ്ധീൻ ഹുദവി വിഷയാവതരണം നടത്തി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലെ ചതിക്കുഴികള്‍,  സാങ്കേതികമായ വശങ്ങള്‍, മതപരമായ കാഴ്ചപ്പാടുകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.

കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്‍മള ഉൽഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി  പ്രാർഥന നടത്തി.  ചെയർമാൻ ശംസുദ്ദീൻ  ഫൈസി എടയാറ്റൂര്‍, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി എന്നിവർ ആശംസകളര്‍പ്പിച്ചു. മുർഷിദ് കരുളായി മോഡറേറ്ററായി. വിദ്യാഭ്യാസ വിംഗ് കേന്ദ്ര കൺവീനർ ഫൈസൽ ചാനേത്ത് സ്വാഗതവും കോർഡിനേറ്റർ അൻസാർ ഹുദവി നന്ദിയും പറഞ്ഞു.

Related News