സഹീർ തൃക്കരിപ്പൂരിന് കുവൈത്ത്‌ പൊതുസമൂഹത്തിന്റെ അനുശോചനം വ്യാഴാഴ്ച (11-03-2021)

  • 10/03/2021

കുവൈത്ത്‌ : കഴിഞ്ഞ ദിവസം കുവൈത്തിൽ നിര്യാതനായ കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ, ജീവകാരുണ്യപ്രവർത്തകൻ സഹീർ തൃക്കരിപ്പൂരിന് കുവൈത്തിലെ പൊതുസമൂഹം അനുശോചനം അർപ്പിക്കുന്ന പരിപാടി വ്യാഴാഴ്ച  നടക്കും. രാവിലെ പത്തുമണിമുതൽ പന്ത്രണ്ടു വരെ സൂം ഓൺലൈൻ, ഫേസ്ബുക് ലൈവ് എന്നീ മാധ്യമങ്ങളിലൂടെ അനുശോചനസമ്മേളനം നടക്കുക. ബഹു ഇന്ത്യൻ അംബാസഡർ സിബി ജോർജ് പങ്കെടുക്കും. കുവൈത്ത്‌ , ഇതര ജി സി സി രാജ്യങ്ങൾ , ഇന്ത്യ എന്നിവിടങ്ങളിലെ രാക്ഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സഹീർ തൃക്കരിപ്പൂരിന് അനുശോചനം അർപ്പിച്ചു സംസാരിക്കും. കുവൈത്തിലെ പൊതുസമൂഹത്തിനു അനുശോചന സമ്മേളനത്തിൽ പങ്കെടുക്കാം.
സഗീർ തൃക്കരിപ്പൂരിൽ സ്മരണാർത്ഥം തയ്യാറാക്കിയ സപ്ലിമെന്റിന്റെയും , ഡോക്യൂമെന്ററിയുടേം പ്രകാശനവും ചടങ്ങിൽ നടക്കും 

സൂം വഴിയും ഫേസ്ബുക്.കോം /കെ കെ എം എ വാർത്തകൾ എന്നതുവഴിയും പരിപാടിയിൽ പങ്കെടുക്കാം .
സൂം ഐഡി 795 501 3536 പാസ്‌വേഡ് tribute

Related News