കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു.

  • 15/03/2021

കുവൈറ്റ് സിറ്റി: കുവൈത്തിൽ കോവിഡ്  ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി  മരണപ്പെട്ടു, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥൻ (48) ആണ്  മരണപെട്ടത് . കൊറോണ പിടിപെട്ട് താമസ സ്ഥലമായ ഹവലി റൂമിൽ ക്വാറന്റൈനിൽ ആയിരുന്നു. രാവിലെ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ വിദ്യ , ഏക മകൻ എസ്.എസ്.എൽ. സി വിദ്യാർത്ഥിയാണ്. പരേതനായ ലോകനാഥന്റെ മകനാണ്. സംസ്കാരവുമായി ബന്ധപ്പെട്ട തുടർനടപടികൾ  കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News