കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ യാത്രഅയപ്പ് സംഘടിപ്പിച്ചു.

  • 18/03/2021

പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത്  കേരള ഇസ്ലാഹീ സെന്റർ  കേന്ദ്ര എക്സിക്യൂട്ടീവ്  ഭാരവാഹിയും, ദീർഘകാലം ഹസാവിയ  യൂണിറ്റ്  ജനറൽ സെക്രട്ടറിയുമായിരുന്ന തിരുവനന്തപുരം വർക്കല  സ്വദേശിയായ നസ്സീർ അബുൽ മജീദിന്  ഇസ്ലാഹീ  സെന്റർ  കേന്ദ്ര കമ്മിറ്റി  യാത്രഅയപ്പ്  നൽകി.  

സെന്റർ  വൈസ്പ്രസിഡന്റ്  സി.പി. അബ്ദുൽ  അസീസിന്റെ  അധ്യക്ഷതയിൽ  നടന്ന  പരിപാടിയിൽ  ജനറൽ  സെക്രട്ടറി സുനാശ് ശുക്കൂർ,  അബ്ദുറഷീദ്കണ്ണൂർ,സ്വാലിഹ് സുബൈർ, അസ്‌ലം കാപ്പാട്,  സക്കീർ കൊയിലാണ്ടി, എൻ.കെ. അബ്ദുസ്സലാം,  ഹാഫിദ് മുഹമ്മദ് അസ്‌ലം,  ആരിഫ് വടകര, ആസിഫ് , യൂനുസ്, ഷഫീഖ്  എന്നിവർ ആശംസകൾ നേർന്ന്  സംസാരിച്ചു. 
ഹസാവിയ  യൂണിറ്റ്  ജനറൽ  സെക്രട്ടറി  ഷറഫുദ്ധീൻ  സ്വാഗതവും,  അബ്ബാസിയ  സോണൽ  സെക്രട്ടറി  അസ്‌ലം  ആലപ്പുഴ  നന്ദിയും  പറഞ്ഞു.

Related News