കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 18/03/2021

കുവൈത്ത്‌സിറ്റി:  കോഴിക്കോട് ബാലുശേരി നടുവണ്ണൂര്‍ കാവില്‍ സ്വദേശിയായ മുസ്തഫ പി(48) കുവൈത്തിൽ നിര്യാതനായി. രണ്ടര മാസമായി ഫര്‍വാനിയാ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന അദ്ധേഹത്തിന്റെ ആരോഗ്യ സ്ഥിതിഗതികൾ കുവൈത്ത് കെ.എം.സി.സി. മെഡിക്കൽ വിങ് വൈസ് ചെയർമാൻ മുഹമ്മദ് അബ്ദുൽ സത്താർ അന്വേഷിച്ചു വരികയായിരുന്നു . വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. കുവൈത്ത് കെ.എം.സി.സി അംഗമായിരുന്ന അദ്ധേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേത്യത്വത്തില്‍ നടന്നു വരുന്നു.

Related News