മാർച്ച് 20 ലോക സന്തോഷ ദിനത്തിൽ കലാശാല സംഘടിപ്പിക്കുന്നു

  • 19/03/2021

കുവൈത്ത് സിറ്റി: മാർച്ച് 20 ലോക സന്തോഷ ദിനത്തിന്റെ  ഭാഗമായി 'Keep Calm Stay Wise Be Kind' ശീർഷകത്തിൽ കലാലയം സാംസ്കാരിക വേദി കലാശാല സംഘടിപ്പിക്കുന്നു. 2021മാർച്ച് 20 ശനി വെകുന്നേരം 7.30 ന് സൂമിൽ വെച്ച് നടക്കുന്ന സംഗമത്തിൽ പ്രശസ്ത ട്രൈനർ ഇർഫാദ് മായിപ്പാടി 'സന്തുഷ്ട ജീവിതം' എന്ന വിഷയത്തിൽ സംസാരിക്കും.

നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതി സന്ധികളും ഉണ്ടാകാം. എന്നാൽ അത് നമ്മുടെ ജിവതത്തെ ബാധിക്കുന്നത് നമ്മുടെ ചിന്തകൾക്കനുസരച്ചായിരിക്കും...  നല്ല ചിന്തകളിലൂടെ  എങ്ങനെ ജീവിതം സന്തുഷ്ടമാക്കാം എന്നതിലേക്കുള്ള ആശയങ്ങൾ കൈമാറുന്നതിൽ സംഗമം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.

Related News