ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിനു പുതിയ ഭാരവാഹികൾ

  • 22/03/2021

ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് മൂന്നിന്റെ (അബ്ബാസിയ) വാർഷിക യോഗം കൺവീനർ സൂരജിന്റെ അദ്ധ്യക്ഷതയിൽ കൂടി.പ്രസിഡന്റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി. വൈസ്.പ്രസിഡന്റ് തമ്പിലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം ജോസ് , കാഡ് ടീം. ലീഡർ രതീഷ് കുമാർ, നിതീഷ് , ഉമ്മൻ മാത്യൂ, ശരത് കുമാർ, ഹെന്റി എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി സൂരജ്, (എക്സിക്യൂട്ടീവ് ) സുഗേഷ്(കൺവീനർ) സാബു തോമസ്(ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. നാദിർഷാ സ്വാഗതവും, നിതിൻ കുമാർ അനുശോചനവും,  സുഗേഷ് നന്ദിയും പറഞ്ഞു

Related News