വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കുവൈറ്റില്‍ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു.

  • 22/03/2021

കുവൈറ്റ് സിറ്റി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കുവൈറ്റില്‍ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു,  തൃശ്ശൂർ വടക്കേകാട് കൊച്ചനൂര്‍ സ്വദേശി പൊന്നഞ്ചാത്തയില്‍ മുഹമ്മദ് (59) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് അബ്ബാസിയക്ക് വാഹനം ഓടിച്ച് വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തകാലത്ത് ഇദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഭാര്യ ഹസീന, മക്കൾ  റിത്യാന, രഹന, റയ്ഹാന. നിര്യാണത്തില്‍ യാത്രാ കുവൈറ്റ് അനുശോചിച്ചു.

Related News