കുവൈറ്റിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ അദ്വൈതം കുവൈറ്റിന്റെ ഔദ്യോഗിക ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.

  • 23/03/2021


2021  മാർച്ച് 22 ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്വൈതം കുവൈറ്റ് പ്രസിഡൻറ് ശ്രീ സുശാന്ത് പണിക്കർ ജനറൽ സെക്രട്ടറി  ശ്രീ. രാജ് കുമാർ, ട്രഷറർ ശ്രീ. സൂരജ് വി. രാജു വൈസ് പ്രസിഡൻറ് ശ്രീ. അജയ് രാജ്, ശ്രീ. കൃഷ്ണദാസ് വനിതാവേദി സെക്രട്ടറി ശ്രീമതി. വന്ദന ബിനോജ്, ശ്രീമതി. പ്രിയ രാജു എന്നിവർ പങ്കെടുത്തു.  അദ്വൈതം കുവൈറ്റ്  നടത്തിവരുന്ന വാർഷിക  പരിപാടികളും covid-19  മഹാമാരിയുടെ പശ്ചാത്തലത്തിൽനടത്തപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും സംഘം വിശദീകരിച്ചു.
കൂടാതെ കുവൈറ്റിൽ  ഇന്ത്യൻ പ്രവാസി സമൂഹം  നേരിടുന്ന വിവിധ പ്രശ്നങ്ങളെ  സംബന്ധിച്ചും വിശിഷ്യ ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്ന കുവൈറ്റിലേക്ക് ഉള്ള  യാത്രക്കാരുടെ വിഷയം, കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ചും മറ്റും വിശദമായി ചർച്ച ചെയ്തു.

പ്രസ്തുത വിഷയങ്ങളിൽ എല്ലാം വസ്തുനിഷ്ഠമായും  കാര്യക്ഷമമായും ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഇടപെടുന്നുണ്ട് എന്ന കാര്യം ശ്രീ സിബി ജോർജ് സംഘത്തെ അറിയിച്ചു. ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഇടപെട്ടുകൊണ്ടിരിക്കുന്ന കാര്യക്ഷമമായ എല്ലാ പ്രവർത്തനങ്ങൾക്കും അദ്വൈതം കുവൈറ്റ്  എല്ലാ തരത്തിലുമുള്ള ഉള്ള പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് സംഘം വിടവാങ്ങി.

Related News