കാലത്തിലേക്ക് തിരിച്ചു വെക്കുന്ന സൃഷ്ടികള്‍ സാധ്യമാക്കണം

  • 23/03/2021

കുവൈത്ത് സിറ്റി : കാലത്തിലേക്ക് തിരിച്ചു വെക്കുന്ന സൃഷ്ടികള്‍ സാധ്യമാക്കണമെന്നും എഴുത്തും വായനയും സ്വത്വത്തിലേക്ക് ചുരുങ്ങാതെ സമൂഹ സൃഷ്ടിക്കായിരിക്കണമെന്നും ഗള്‍ഫ് കലാലയം സാംസ്‌കാരിക വേദി ലോക കാവ്യ ദിനത്തില്‍ സംഘടിപ്പിച്ച കവിത സംഗമം അഭിപ്രായപ്പെട്ടു. അഹ്മദ് ഷെറിന്‍ മോഡറേറ്റരായിരുന്നു.
ചടങ്ങില്‍ നൂറ് കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'കാലത്തിന്റെ കണ്ണുകള്‍' പ്രകാശനം ചെയ്തു. കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രവാസ കവിതകള്‍ ജീവന്റെ തുടിപ്പും പ്രതിഷേധത്തിന്റെ കനലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവിതകള്‍ എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കണമെന്നും ഭാഷ പ്രധാന ഘടകമാണെന്നും അദ്ദേഹം ഉണര്‍ത്തി. കവികളായ എം ജീവേഷ്, ഇസ്മായില്‍ മേലടി, സലീം പട്ടുവം എന്നിവര്‍ സംസാരിച്ചു. നിസാര്‍ പുത്തന്‍പള്ളി സ്വാഗതവും അബൂബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.

Related News