കുവൈറ്റിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കി എൽ.ഡി.എഫ് കുവൈറ്റ്.

  • 23/03/2021

കുവൈറ്റ് സിറ്റി: ഏപ്രിൽ  06 ന്  നിയമസഭയിലേക്ക് ‌ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയമുറപ്പാക്കണമെന്ന അഹ്വാനത്തോടെ എൽ.ഡി.എഫ് കുവൈറ്റ്  14 ജില്ലാ തെരഞ്ഞെടുപ്പ് കൺ‌വൻഷനുകൾ  സംഘടിപ്പിച്ചു. ഓൺലൈനായി നടത്തിയ ജില്ലാ കൺ‌വൻഷനുകളിൽ 100 കണക്കിന് ആളുകൾ പങ്കെടുത്തു, എൽ.ഡി.എഫ് കുവൈറ്റ് ജനറൽ  കൺവീനർ സി.കെ നൗഷാദ്,ചെയർമാൻ ശ്രീംലാൽ ,എൽ.ഡി.എഫ് കുവൈറ്റ് ഭാരവാഹികളായ  സത്താർ കുന്നിൽ,അഡ്വ :സുബിൻ അറക്കൽ, അബ്ദുൾ വഹാബ്  തുടങ്ങിയവർ കൺവെൻഷനുകൾക്ക് നേതൃത്വം നൽകി.പ്രവാസ സമൂഹത്തിനുൾപ്പെടെ സമഗ്ര‌മേഖലയിലും വികസനം നടപ്പാക്കിയ ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്റെ‌ തുടർഭരണം ഉറപ്പു വരുത്തേണ്ടത് ഏവരുടേയും ഉത്തരവാദിത്തമാണെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരും ഏറ്റെടുക്കണമെന്നും കൺവെൻഷനുകൾ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. എൽ.ഡി.എഫ്  കുവൈറ്റ് കൺവെൻഷൻ  കഴിഞ്ഞ മാർച്ച് 4 ന്  സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം സ: കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തിരുന്നു.മണ്ഡല അടിസ്ഥാനത്തിൽ 140 നിയമ സഭ മണ്ഡലങ്ങളിലേക്കുള്ള കൺവെൻഷനുകളും ആരംഭിച്ചു.

Related News