കുവൈത് കേരള ഇസ്ലാഹി സെൻറർ, കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘിപ്പിക്കുന്നു.

  • 24/03/2021

കുവൈത് കേരള ഇസ്ലാഹി സെൻറർ  സോഷ്യൽ വെൽഫെയർ വിഭാഗം (മെഡികെയർ) കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിക്കുന്നു. 2021ഏപ്രിൽ 9 ന് വെളളിയാഴ്ച രാവിലെ 9 മണി മുതൽ  വൈകുന്നേരം 3 മണി വരെ  സബാഹ് ഹോസ്പിറ്റൽ ബ്ലഡ് ബേങ്കിൽ  വെച്ചാണ് രക്തദാന ക്യാമ്പ് നടത്തുന്നത്.എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ടായിരിക്കും  ക്യാമ്പ് സംഘടിപ്പിക്കുന്നത്  എന്ന്  സംഘാടകർ അറിയിച്ചു. 

നമ്മുടെ ശരീരത്തിൽ ദൈവം നൽകിയ അനുഗ്രഹമായ രക്തത്തിൽ നിന്ന് ഒരൽപം നൽകി തന്റെ സഹോദരന്റെ ജീവൻ രക്ഷപ്പെടുത്താൻ നമുക്ക് ലഭിച്ച അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്ന്  അഭ്യർത്ഥിക്കുന്നു.ക്യാമ്പിൽ  പങ്കെടുക്കാൻ  താത്പര്യ മുള്ളവർക്ക്   http://islahikuwait.org/donateblood ഈലിങ്കിലൂടെ  റജിസ്റ്റർ  ചെയ്യാവുന്നതാണ് .

സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് 55806788, 97200750, 97919695, 97926172 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News