കൊയിലാണ്ടി സ്വദേശി സയ്യിദ് ഹൈദ്രൂസ് സക്കാഫ് തങ്ങൾ കുവൈത്തിൽ മരണപ്പെട്ടു.

  • 24/03/2021

കുവൈത്ത് സിറ്റി :  കൊയിലാണ്ടി സ്വദേശി മീത്തലകണ്ടി പളളി റോഡില്‍ മര്‍ഹൂം സഖാഫ് തങ്ങളുടെ മകന്‍ ഹൈദ്രോസ്സ് സഖാഫ് തങ്ങൾ കുവൈത്തിൽ മരണപ്പെട്ടു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഭാര്യാപിതാവിന്റെ അനുജൻ ആണ്. കോവിഡ് ബാധിച്ച് കുവൈറ്റ്  മിഷ്‌റഫ്  ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ മുബീനയും മകൾ ഹിനയും കുവൈത്തിലാണുള്ളത്. സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന എന്നിവരും പരേതന്റെ മക്കളാണ്.  ജാമാതാക്കൾ : സെയ്ദ് മർസൂഖ് ബർഗയ്‌ബ, ഷഫീഖ്, ഹയ, സഹോദരങ്ങൾ : അബ്ദുള്ള സഖാഫ്, ജഅഫർ സഖാഫ്, അഹ്‌മദ്‌ സഖാഫ്, ഇസ്‌ഹാഖ് സഖാഫ്. മയ്യിത്ത് കോവിഡ് മാനദണ്ഡ പ്രകാരം കുവൈത്തിൽ ഖബറടക്കി.

Related News