കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും എം എം ഹസൻ

  • 25/03/2021

കുവൈറ്റ്‌ സിറ്റി :  ഐക്യ ജനാധിപത്യ മുന്നണി  കേരളത്തിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്ന് കൺ വീനർ എം എം ഹസൻ പ്രസ്താവിച്ചു.  കുവെറ്റിലെ യു ഡി എഫ്‌ കൺ വൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ജ്‌ വർഷത്തെ ഇടതു ഭരണത്തിൽ മലയാളികൾ അനുഭവിക്കുന്ന ദുരിത ജിവിതത്തിനു മെയ്‌ മാസം 2നു പരിഹാരം ഉണ്ടാകുമെന്നും  അദ്ദേഹം പറഞ്ഞു. കോവിഡ്‌ കാലത്ത്‌ പ്രവാസി മലയാളികളെ പരമാവധി ദ്രോഹിച്ച പിണറായി സർക്കാരിനു വോട്ടെടുപ്പിൽ മറുപടി നൽകാൻ പ്രവാസി മലയാളി കുടുംബങ്ങൾ തയ്യറാവുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രികയിൽ പ്രവാസി ക്ഷേമത്തിനു മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ അഞ്ജ്‌ വർഷം കേരളത്തെ  അഴിമതിയുടെ വിളനിലം ആക്കിയ  സ്വർണ്ണ കടത്തും ഡോളർ കടത്തും  നടത്തിയ  പി എസ്‌ സി യെ നോക്കു കുത്തിയാക്കിയ ഇടതു ഭരണത്തിനെതിരെ  ജന  രോഷം ഒരു തരംഗമായി മാറുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മുസ്ലിം ലിഗ്‌ സംസ്താന സെക്ക്രട്ടറിയും പുനലൂരിലെ ഐക്യ ജനാധിപത്യ മുന്നണി സ്താനാർത്തിയും ആയ അബ്ദുൾ റഹ്മാൻ രണ്ടത്താണി പ്രസ്താവിച്ചു. 

ചടങ്ങിൽ ഓ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റി പ്രസിഡന്റ്‌ വർഗ്ഗിസ്‌ പുതുകുളങ്ങര അധ്യക്ഷത വഹിച്ചു.
യുത്ത്‌ കോൺഗ്രസ്‌ സംസ്താന ജനറൽ സെക്ക്രട്ടറി രാഹുൽ  മാങ്കുട്ടത്തിൽ, കെ എം സി സി പ്രസിഡന്റ്‌ ഷറഫുദ്ദിൻ കണ്ണേത്ത്‌, കൺ വിനർ വർഗിസ്‌ ജോസഫ്‌ മാരാമൺ, മുഹമ്മദ്‌ അസ്ലാം, സുനിൽ പി ആന്റണി, റോണി വർഗിസ്‌, എഞ്ജിനിയർ മുസ്താഖ്‌, എബി വാരിക്കാട്‌, സാമുവേൽ ചാക്കോ കാട്ടുർകളീക്കൽ, ബി എസ്‌ പിള്ള, ജോയ്‌ ജോൺ തുരുത്തിക്കര, ബെക്കെൻ ജോസഫ്‌, രാജിവ്‌ നടുവിലേമുറി, റോയ്‌ കൈതവന എന്നിവർ പ്രസംഗിച്ചു

Related News