വാക്സിൻ സ്വീകരിക്കൂ , കോവിഡിനെ അകറ്റൂ , കെ കെ എം എ ക്യാമ്പയിന് പ്രൗഡോജ്ജ്വല തുടക്കം; ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു .

  • 26/03/2021

കുവൈത്ത്‌ : കുവൈത്തിൽ താമസിക്കുന്ന 16 വയസ്സിനു മുകളിലുള്ള മുഴുവൻ ഇന്ത്യക്കാരും കോവിഡ് വാക്സിനു വേണ്ടിയുള്ള  രെജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നു ബഹു ഇന്ത്യൻ അംബാസഡർ സിബി ജോർജ് .  കോവിഡ് വാക്സിനു വേണ്ടിയുള്ള രെജിസ്ട്രേഷനായി പൊതുസമൂഹത്തിൽ പ്രേരണ ചെലുത്താനും സഹായിക്കാനും വേണ്ടി കെ കെ എം എ ആരംഭിച്ച " വാക്സിൻ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ" എന്ന ക്യാമ്പയിനിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷത്തിലേറെയായി മനുഷ്യജീവിതത്തെ പിടിച്ചുലച്ച കോവിഡിൽനിന്നും മോചിതമായി  സാധാരണ ജീവിതത്തിലേക്കു തിരികെയെത്താൻ  വാക്സിൻ സ്വീകരിച്ചു സുരക്ഷിതരാകുക എന്നതാണ്  നമ്മുടെ മുന്നിലുള്ള മാർഗം.  ആരോഗ്യ രംഗത്തു ഇന്ത്യയും കുവൈത്തും തമ്മിൽ പതിറ്റാണ്ടുകളായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യയിൽ രൂപപ്പെടുത്തിയ കോവാക്സിൻ  കോവിഷീൽഡ്‌ രണ്ടു ലക്ഷം യൂണിറ്റുകളാണ് അടുത്തിടെ കുവൈത്തിലേക് നൽകിയത്. കുവൈത്തിൽ വാക്സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃക്ഷ്ടിക്കുകയാണ് ഇന്ത്യൻ എംബസിയുടെ ലക്ഷ്യം . ഇതിനുള്ള  പ്രചാരണ പ്രവർത്തനങ്ങൾക് മുന്നോട്ടുവന്ന കെ കെ എം എ യെ അഭിനന്ദിക്കുന്നതായും മറ്റു സാമൂഹ്യസേവന  സംഘടനകളും പ്രവർത്തകരും ഈ വഴിയേ മുന്നോട്ടുവരണമെന്നും  സിബി ജോർജ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു . വാക്സിൻ രെജിസ്ട്രേഷനുവേണ്ടി സഹായിക്കാൻ  ഇന്ത്യൻ എംബസ്സിയിൽ രണ്ടു കൗണ്ടറുകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.  എംബസിയിൽ നടന്ന ചടങ്ങിൽ ക്യാമ്പയിൻ ഫ്ലയർ  സിബി ജോർജ് പുറത്തിറക്കി 

മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ ഒരു മാസകാലയളവിലാണ്   വാക്സിൻ രെജിസ്ട്രേഷൻ ക്യാമ്പയിൻ കെ കെ എം എ നടത്തുന്നത്.  വാക്സിൻ രെജിസ്ട്രേഷനുവേണ്ടി പ്രചാരണം നടത്തിയും , പൊതുജനങ്ങളെ രജിസ്ട്രേഷന് സഹായിച്ചും കെ കെ എം എ യുടെ 15 ബ്രാഞ്ചുകളിലെയും 89 യൂണിറ്റുകളിലെയും  പ്രവർത്തകർ രംഗത്തുണ്ടാകും.

ഇന്ത്യൻ എംബസിയിൽ നടന്ന  ചടങ്ങിൽ കെ കെ എം എ രക്ഷാധികാരി പി.കെ.അക്‌ബർ സിദ്ധീഖ് , പ്രസിഡന്റ് എ.പി.അബ്ദുൽ സലാം ,  ആക്ടിങ് ജന സെക്രട്ടറി കെ.സി.അബ്ദുൽ ഗഫൂർ , വർക്കിംഗ് പ്രസിഡന്റ് ബി.എം ഇക്ബാൽ എന്നിവർ സന്നിഹിതരായിരുന്നു.


ഫോട്ടോ:    പൊതുജനങ്ങളിൽ കോവിഡ് വാക്സിൻ രെജിസ്ട്രേഷനുവേണ്ടി പ്രേരണ നൽകാനും , സഹായിക്കാനുംവേണ്ടി കെ കെ എം എ ആരംഭിച്ച വാക്സിൻ സ്വീകരിക്കൂ ,കോവിഡിനെ അകറ്റൂ എന്ന ക്യാമ്പയിൻ ഫ്ലയർ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ബഹു ഇന്ത്യൻ അംബാസഡർ സിബി ജോർജ് പുറത്തിറക്കുന്നു . കെ കെ എം എ രക്ഷാധികാരി പി.കെ.അക്‌ബർ സിദ്ധീഖ് , പ്രസിഡന്റ് എ.പി.അബ്ദുൽ സലാം ,  ആക്ടിങ് ജന സെക്രട്ടറി കെ.സി.അബ്ദുൽ ഗഫൂർ , വർക്കിംഗ് പ്രസിഡന്റ് ബി.എം ഇക്ബാൽ എന്നിവർ സമീപം .

Related News