തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്) കളിക്കളം 2021 പ്രവർത്തന വർഷത്തിലേക്കുള്ള കേന്ദ്ര സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

  • 30/03/2021

ട്രാസ്ക് അംഗങ്ങളുടെ കുട്ടികളിൽ, വിജ്ഞാനവും, വിനോദവും, നേതൃത്വപാടവും വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള, 'കളിക്കളം' കൂട്ടായ്മയുടെ കേന്ദ്ര ഭരണ സമിതി രൂപീകരണം, 2021 മാർച്ച് 21 ഞായറാഴ്ച വൈകീട്ട് 6 മണിക്ക്, വനിതാവേദി ജോയിന്റ് സെക്രട്ടറി ശ്രീമതി.മഞ്ജുള ഷിജോയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു.

ഈ പ്രവർത്തന വർഷത്തിലേക്കുള്ള കളിക്കളം കൂട്ടായ്മയുടെ ജനറൽ കൺവീനറായി ഗൗതം പ്രസാദ് (ഫഹാഹീൽ), സെക്രട്ടറി തേജസ്സ് കൃഷ്ണ കെ. ഷിബു (അബ്ബാസിയ-ബി) ജോയിന്റ് സെക്രട്ടറി ഐഷ സെഹ്‌റിൻ (അബ്ബാസിയ-എ ) എന്നിവരെ തെരഞ്ഞെടുത്തു.കേന്ദ്ര സമിതി അംഗങ്ങളായി, ശ്രേയ സുജ സുകുമാരൻ, അലിറ്റ സ്റ്റീഫൻ, അനഘ മനോജ്, ഏബൽ ബാബു, എയ്ഞ്ചൽ ഷാജു, സുകൃത മുകേഷ്, ഇമാൻ ഷിഹാബ് എന്നിവരേയും തെരഞ്ഞെടുത്തു.

ട്രാസ്ക് പ്രസിഡന്റ്‌ ശ്രീ. ജോയ് ചിറ്റിലപ്പിള്ളി, ജനറൽ സെക്രട്ടറി തൃതീഷ് കുമാർ, ട്രഷറർ ആന്റണി നീലങ്കാവിൽ, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ധന്യ മുകേഷ്, സെക്രട്ടറി സിന്ധു പോൾസൺ, കേന്ദ്ര സമിതി അംഗങ്ങൾ,   വനിതാവേദി ഭാരവാഹികൾ, കളിക്കളം കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related News