ഫ്യൂച്ചർ ഐതിയേറ്റർ ലോകനാടക ദിനം ആഘോഷിച്ചു

  • 30/03/2021

ലോക നാടക ദിനം ആയ മാർച്ച് 27 നു ഫ്യൂച്ചർ ഐ തിയേറ്റർ ലോക നാടക ദിനം ആഘോഷിച്ചു.ഇന്ത്യൻനാടക രംഗത്ത് പ്രമുഖരായ ഡോ. സാംകുട്ടി പട്ടംകരി, മൂൺ മൂൺ സിംഗ്,ഡോ.ശ്രീജിത്ത് രമണൻ, ശങ്കർ വെങ്കിടേശ്വരൻ , തുടങ്ങിയവർ നാടക ചർച്ചയിൽ പങ്കെടുത്തു. " കോവിട് കാലഘട്ടത്തെകലാകാരൻമാരുടെ അതിജീവനം" എന്ന വിഷയയത്തിൽ ഫ്യൂച്ചർ ഐ തിയേറ്റർ പ്രസിഡന്റ് ഷെമീജ് കുമാർ ചർച്ചയ്ക്കു തുടക്കം കുറിച്ചു. "നാടക കലാകാരൻ മാരുടെ നാടകത്തോട് ഉള്ള അഭിനിവേശത്തോടുഒപ്പം തന്നെ അതിൽ നിന്നും കിട്ടേണ്ട പ്രതിഫലവും ഉറപ്പു വരുത്തണം എന്ന് പ്രമുഖ നാടക പ്രവർത്തക ആയ മൂൺ മൂൺ സിംഗ് പറയുക ഉണ്ടായി.

കുവൈറ്റിലെ സാമൂഹിക, സാം സ്കാരിക പ്രവർത്തകരായ സാം പൈനമൂട്, മനോജ് മാവേലിക്കര, പ്രദീപ് മേനോൻ, കൃഷ്ണൻ കടലുണ്ടി, ജീവ്സ്, അജയഘോഷ് , പ്രമോദ് മേനോൻ, സിജോ, കുമാർ തൃത്താല, ഷെറിൻ, മണിക്കുട്ടൻ , അഫ്സൽ അലി, തുടങ്ങിയവർആശംസകൾ അറിയിച്ചു തുടർന്ന് ഫ്യൂച്ചർ ഐ സെക്രട്ടറി കുടി ആയ വട്ടിയൂർക്കാവ് കൃഷ്ണകുമാർ ഹിഡൻ എനിമി എന്ന മൈക്രോ ഡ്രാമഅവതരിപ്പിക്കുക ഉണ്ടായി, ഫ്യൂച്ചർ എക്സിക്യൂട്ടീവ് മെമ്പർ ആയ അനീഷ് അടൂർ ഫാർമർ എന്ന മൈക്രോ ഡ്രാമയും, ഷെമീജ് കുമാർ സംവിദാനം ചെയ്ത റിസ്സ്രക്ഷൻഎന്ന നാടകവും അവതരിപ്പിക്കുക ഉണ്ടായി. ഫ്യൂച്ചർ ഐ വനിതാ കൺവീനർ രമ്യ രതീഷ് നന്ദിയും, ഫ്യൂച്ചർ ഐ ജോയിന്റ് സെക്രട്ടറി കുടി ആയ ഉണ്ണി കൈമൾ സാങ്കേതിക കാര്യങ്ങൾ നിയന്ത്രികയും ചെയ്തു.

Related News