വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്ത്, അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

  • 31/03/2021

കുവൈത്ത്  കേരള  ഇസ്ലാഹീ  സെന്റർ പ്രബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ  ആസന്നമായ വിശുദ്ധ റമദാനിനെ വരവേൽക്കുന്ന "അഹ്‌ലൻ വ സഹ്‌ലൻ യാ റമദാൻ " പ്രോഗ്രാം ഏപ്രിൽ രണ്ട് വെള്ളിയാഴ്ച  ഓൺലൈനിൽ സംഘടിപ്പിക്കുന്നു. 

വൈകുന്നേരം  6.30 ന് ആരംഭിക്കുന്ന  പരിപാടി വിസ്ഡം  ഇസ്ലാമിക്ക്  ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്  പി.എൻ.അബ്ദുൽ ലത്തീഫ് മദനി  ഉത്ഘാടനം ചെയ്യും.  തുടർന്ന്  ഹാരിസ് ബിൻ സലീം "റമദാൻ അനുഗ്രഹീത പുണ്യമാസം" എന്ന  വിഷയത്തിലും,  മുഹമ്മദ്  സാദിഖ്  മദീനി "നോമ്പിന്റെ  കർമ്മ ശാസ്ത്രം" എന്ന വിഷയത്തിലും  പ്രഭാഷണം നടത്തുന്നതാണ്. ശ്രേതാക്കൾക്ക്  സംശയ നിവാരണത്തിനുള്ള അവസരമുണ്ടായിരിക്കും. 

Zoom ID -8249873469
Pass - 1234

Related News