കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു.

  • 31/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു, വടശ്ശേരിക്കര തെക്കേക്കോലത്ത് മാത്യു തോമസ് (52) ആണ് മരണപ്പെട്ടത് .  കോവിഡ് ബാധയെത്തുടർന്ന് കുവൈത്തിലെ മിഷിരിഫ് ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഹെയ്‌സ്‌കോ എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷ ജോൺ കുവൈത്തിലെ റോയൽ ഹയാത്ത് ഹോസ്പിറ്റലിൽ നഴ്‌സാണ്, രണ്ടു മക്കൾ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.    

Related News