തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ്‌ സ്വപ്നഭവനം പദ്ധതി താക്കോൽ ദാനം

  • 31/03/2021

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്)  അംഗങ്ങളിൽ സ്വന്തമായി ഭവനം ഇല്ലാത്തവരുടെ  സ്വപ്നം സാക്ഷാത്ക്കരിക്കൽ എന്ന ആശയമാണ്  'സ്വപ്നഭവനം'  എന്ന പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. അത് സാക്ഷാത്കരിക്കാൻ പ്രവാസികൾ ആയവർ ഒരുപാടാണ്.  അസോസിയേഷനിലെ  ഒരു വീട് എന്ന സ്വപ്നം മനസ്സിലേറി അത് ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തവർക്ക് സ്വപ്നഭവനം പദ്ധതിയിലൂടെ ഒരു ഭവനം നിർമ്മിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.സാമൂഹ്യക്ഷേമ -ജീവകാരുണ്യ പ്രവർത്തനങ്ങളിലും, സാംസ്കാരിക രംഗത്തും   നിറസാന്നിധ്യമായ, 'ട്രാസ്ക്' എന്ന കുവൈറ്റിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയിലെ  അംഗങ്ങളുടെ സഹായ സഹകരണത്തോടെ,2019 പ്രവർത്തന വർഷത്തിൽ തുടക്കം കുറിച്ച പദ്ധതിയിലൂടെ  നിർമ്മിക്കുന്ന ആദ്യത്തെ ഭവനത്തിന്റെ നിർമ്മാണം,
തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂരിൽ 2020 ജനുവരി 9 ന്  തറക്കല്ലിടൽ  കർമ്മം നിർവ്വഹിച്ചുകൊണ്ട് തുടക്കം കുറിച്ചു.    

നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാന ചടങ്ങ്, അസ്സോസിയേഷൻ പ്രതിനിധികളുടെയും, മുൻ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ മാർച്ച്‌ 26 വെള്ളിയാഴ്ച വരവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിത അവർകൾ  ട്രാസ്ക് അംഗമായ ശ്രീ. സുനിലിന്റെ കുടുംബാംഗങ്ങൾക്ക് താക്കോൽ നൽകിക്കൊണ്ട് നിർവ്വഹിച്ചു.നിലവിലെ സാഹചര്യത്തിൽ നാട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ശ്രീ. സുനിലിന്,2021 മാർച്ച് 26 വെള്ളിയാഴ്ച കുവൈറ്റിൽ ട്രാസ്ക് ഓഫീസിൽ വെച്ച്  ട്രാസ്ക് മുൻ ഭാരവാഹികളുടെയും, കേന്ദ്ര സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ, അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ. ജോയ് ചിറ്റിലപ്പിള്ളി, പ്രതീകാത്മകമായി  താക്കോൽ കൈമാറുകയും  ചെയ്തു.

Related News