കുവൈറ്റിന്റെഎല്ലാ ഏരിയകളിലും റെസ്റ്റോറന്റുകളിൽ എംബസിയുടെ പരാതിപെട്ടികൾ സ്ഥാപിക്കും; ഇന്ത്യൻ അംബാസിഡർ.

  • 31/03/2021

റെസ്റ്റോറന്റ് ഓണേർസ് അസ്സോസിയേഷൻ (ROAK) കുവൈറ്റ് ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച നടത്തി. അംബാസഡർ സിബി ജോർജുമായി നടന്ന കൂടികാഴ്ചയിൽ റെസ്റ്റോറന്റ് മേഖലയിൽ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ചർച്ച ചെയ്തു. കോവിഡ് പാന്റമിക് വേളയിൽ കർഫ്യൂ കാരണം റെസ്റ്റോറന്റിന്റെ പ്രവർത്തന സമയം കുറച്ചത് കൊണ്ട് ഉടമകൾ നേരിടുന്ന വൻ സാമ്പത്തിക നഷ്ടങ്ങൾ അംബാസിഡറെ ധരിപ്പിക്കുകയും എംബസിയുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾഉണ്ടാവണമെന്ന്  അപേക്ഷിക്കുകയും ചെയ്തു. കൂടാതെ കുവൈറ്റിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ വേണ്ട ഭീമമായ ചിലവ് താങ്ങാൻ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ എംബസി തയ്യാറാവണമെന്ന  നിവേദനവും നൽകുകയുണ്ടായി. 

 എംബസിയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് അദ്ദേഹം  ഉറപ്പ് നൽകുകയും, റോക്കിന്റെ നേതൃത്ത്വത്തിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണെന്നും അദ്ദേഹംഅറിയിച്ചു. കൂടാതെ റെസ്റ്റോറന്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും മറ്റുള്ള വർക്കുംഎംബസിയിലേക്കുള്ള സഹായ അഭ്യർത്ഥനകൾ നിക്ഷേപിക്കാൻ കുവൈറ്റിന്റെ വിവിധ ഏരിയകളിലായി റെസ്റ്റോറന്റുകളിൽ "COMPLAINT BOX" സ്ഥാപിക്കുമെന്നും ഉറപ്പ് നൽകി.

കൂടി കാഴ്ചയിൽ പ്രസിഡണ്ട് : നിസാർ പയ്യോളി, വൈസ് ചെയർമാൻ : അബു കോട്ടയിൽ, സിക്രട്ടറി: ഷാഫി മഫാസ്, വൈസ് പ്രസിഡണ്ട്: ഷബീർ മണ്ടോളി, റഹീം ഹൈലാന്റ്, ട്രഷറർ : നജീബ് പി.വി. എന്നിവർ പങ്കെടുത്തു.

Related News