OICC കുവൈറ്റ് ഇടുക്കി ജില്ലാക്കമറ്റി നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

  • 01/04/2021

OICC കുവൈറ്റ് ഇടുക്കി ജില്ലാക്കമറ്റി നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിലേയും സമ്മതിധായകരായ പ്രവാസി കുടുംബ അളുമായി നേരിട്ട് ബന്ധപ്പെട്ട് വോട്ട് അഭ്വത്ഥിക്കുവാൻ തീരുമാനിച്ചു. കോൺഗ്രസ്സ് മുക്ത ഭാരതം എന്ന BJP അജണ്ട നടപ്പാക്കാനായുള്ള മോഡിക്ക് പിൻ തുണ നല്കുകയാണ് പിണറായി വിജയനെന്നും,, എം.എം മണി ഇടുക്കി ജില്ലക്കാർക്ക് ഒരു തീരാശാപവുമായി മാറിയിരിക്കുകയാണെന്നും, ഇടുക്കി കാർക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് എംഎം മണി ഉണ്ടാക്കിയിരിക്കുകയാണെന്നും. യോഗം വിലയിരുത്തി. പ്രസിഡന്റ് ജോസഫ് മൂക്കൻ തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റ്റ്യൂബിൻ കോടമുള്ളിൽ സ്വാഗതവും ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ബക്കൻ ജോസഫ്, റോയികൈതവന, ബിജോയ് കുര്യൻ, ബിജു പിആൻറ്റോ, ബാബു ചാക്കോ, മാത്യു ആരിപ്പറബിൽ, ടേം ഇടയോടി, ബിനോയികലയത്തിനാനി, അനിഷ് കാപ്പിൽ, പ്രമോദ് പീറ്റർ എന്നിവർ പ്രസംഗിച്ചു. ബൈജു പോൾ അശോചനവും ബിജോയ് കുര്യൻ നന്ദിയും പറഞ്ഞു. നിലവിലുള്ള ജനറൽ സെക്രട്ടറി റ്റ്യൂബിൻ പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലോട്ട്   പോകുന്ന ഒഴിവിലേയ്ക്ക് അലൻ മൂക്കൻതോട്ടം കാഞ്ചിയാറിനെ തിരഞ്ഞെടുത്തു.

Related News