കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് വാക്സിനേഷന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

  • 02/04/2021



കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗിന്റെ കീഴില്‍ വാക്സിനേഷന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കൊവിഡ് 19 വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതു ജനങ്ങളുടെ എല്ലാ സംശയങ്ങളും  ദൂരീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍  കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, മെഡിക്കല്‍ വിംഗ് കേന്ദ്ര കണ്‍വീനറും കുവൈത്ത് നാഷണല്‍ ഗാര്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ സ്പെഷലിസ്റ്റുമായ ഡോ.ടി.പി മുഹമ്മദ് അസൈനാര്‍, കുവൈത്ത് നാഷണല്‍ ഗാര്‍ഡ് എമര്‍ജെന്‍സി സ്പെഷ്യലിസ്സറ്റ് ഡോ.മുഹമ്മദ് ശഫീഖ് കാരാട്ട് എന്നിവര്‍ വിഷയാവതരണം നടത്തും. 

കുവൈത്ത് സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും നിര്‍ദ്ദേശമനുസരിച്ച് കൊവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ട  സാഹചര്യമാണ് നിലവിലുള്ളത്. 
സിവില്‍ ഐ.ഡി നമ്പര്‍, സീരിയല്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, പ്രൊഫഷന്‍ തുടങ്ങിയ വിവരങ്ങള്‍ വെച്ച് MOH ലിങ്ക് വഴി വളരെ എളുപ്പത്തില്‍ തന്നെ രജിസ്ടര്‍ ചെയ്യാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 90051620, 9697 9748, 9767 0856.

Related News