ആവേശക്കൊടുമുടി തീർത്ത് വെൽഫെയർ കേരള തെരെഞ്ഞെടുപ്പ് സവാദം

  • 03/04/2021

കുവൈത്ത് സിറ്റി : കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും ചര്‍ച്ചകളും കൊടുമ്പിരി കൊണ്ടിരിക്കെ വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം വീറും വാശിയും ഒട്ടും കുറയാതെ പ്രവാസികള്‍ക്കിടയില്‍ ആവേശക്കൊടുമുടി തീര്‍ത്തു. അടര്‍ക്കളം എന്ന പേരില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ഫേസ്ബുക്ക്‌ പേജിലൂടെ തത്സമയം സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ചുള്ള ഭരണമാണ് കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും ഭൂരഹിതരില്ലാത്ത സാമൂഹിക നീതിയിലധിഷ്ടിതമായ കേരളമാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിഭാവനം ചെയ്യുന്നതെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച വെല്‍ഫെയര്‍ കേരള കുവൈത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗം ആയിഷ പി.ടി.പി പറഞ്ഞു.
ഇടതു പക്ഷ സര്‍ക്കാരിന്റെ ജനക്ഷേമപപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്നും സംവാദത്തില്‍ പങ്കെടുത്തു സംസാരിച്ച ഇടതുപക്ഷ സഹയാത്രികനും ഐ.എം.സി.സി ജി.സി.സി ചെയര്‍മാനുമായി സത്താര്‍ കുന്നില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തും , പിന്‍വാതില്‍ നിയമനവും, മത്സ്യതൊഴിലാളികളെ വഞ്ചിക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറും, വിശ്വാസികളെ മുറിവേല്‍പ്പിച്ച ശബരിമല യമുള്‍പ്പെടെ ജനദ്രോഹ നടപടികള്‍ക്കെതിരെ  കേരളജനത വിധിയെഴുതുമെന്ന് സംവാദത്തില്‍ സംസാരിച്ച ഒ.ഐ.സി.സി ജനറല്‍ സെക്രെട്ടറി ജോയ് ജോണ്‍ തുരുത്തിങ്കര ചൂണ്ടിക്കാട്ടി.  

പ്രവാസി പുനരാധിവാസത്തെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന ഇടതുപക്ഷം , പ്രവാസി സംരഭകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന സമീപനമാണ് ആന്തൂരിലെ സാജന്റെയും സുഗതന്റെയും സംഭവത്തിലൂടെ നമ്മുക്ക് കാണാന്‍ സാധിക്കുന്നതെന്ന് കെ.എം.സി.സി മുന്‍ ജനറല്‍ സെക്രെട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ ബാത്ത പറഞ്ഞു. പ്രവാസി വോട്ടവകാശത്തിനായി സംഘടനാപക്ഷപാതിത്തങ്ങള്‍ക്കതീമായ് ഒന്നിച്ചു നില്‍ക്കണമെന്ന് ഓവര്‍സീസ്‌ എന്‍.സി.പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സിസ് പറഞ്ഞു സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ യഥാര്‍ഥ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വ്വഹിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയായിരുന്നുവെന്നും കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികളോട് സ്വീകരിച്ച ദ്രോഹകരമായ നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡണ്ട് അനിയന്‍കുഞ്ഞ് പറഞ്ഞു.

ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും സംഘപരിവാറിനെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണമെന്നും കിറ്റ് കൊടുത്തു വോട്ട് വാങ്ങാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം മാത്രമാണേന്നും, പ്രബുദ്ധരായ വോട്ടര്‍മാരെ അത്തരത്തില്‍ വിലകുറച്ചു കാണരുതെന്നും കേവലം ഗിമ്മിക്കുകള്‍ കാണിച്ചു ജനങ്ങളെ കബളിപ്പിക്കാന്‍  സാധിക്കില്ലെന്നും അധ്യക്ഷത വഹിച്ചു സംസാരിച്ച വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡണ്ട് അന്‍വര്‍ സഈദ്‌ പറഞ്ഞു.   വെല്‍ഫെയര്‍ കേരള കുവൈത്ത് ജനറല്‍ സെക്രെട്ടറി റഫീഖ് ബാബു അവതാരകനായിരുന്നു. ജനറല്‍ സെക്രെട്ടറി ഗിരീഷ്‌ വയനാട് സ്വാഗതവും പ്രോഗ്രാം കണ്‍ വീനര്‍ വിനോദ് പെരേര നന്ദിയും പറഞ്ഞു

Related News