കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് വാക്സിനേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു.

  • 04/04/2021

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗിന്റെ കീഴില്‍ വാക്സിനേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു. കൊവിഡ് 19 വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതു ജനങ്ങളുടെ എല്ലാ സംശയങ്ങളും  ദൂരീകരിക്കാന്‍ വേണ്ടി നടത്തിയ ഓണ്‍ലൈന്‍ പരിപാടിയില്‍  കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, മെഡിക്കല്‍ വിംഗ് കേന്ദ്ര കണ്‍വീനറും കുവൈത്ത് നാഷണല്‍ ഗാര്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ സ്പെഷലിസ്റ്റുമായ ഡോ.ടി.പി മുഹമ്മദ് അസൈനാര്‍, കുവൈത്ത് നാഷണല്‍ ഗാര്‍ഡ് എമര്‍ജെന്‍സി സ്പെഷ്യലിസ്സറ്റ് ഡോ.മുഹമ്മദ് ശഫീഖ് കാരാട്ട് എന്നിവര്‍ വിഷയാവതരണം നടത്തി. 

പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. വിഖായ മെഡിക്കല്‍ വിംഗ് കോര്‍ഡിനേറ്റര്‍മാരായ സമീര്‍ പാണ്ടിക്കാട്, അബ്ദുല്‍ ഗഫൂര്‍ കോടിക്കല്‍, സുഹൈല്‍ കോല്‍കാട്ടില്‍, സലാം പട്ടാമ്പി എന്നിവര്‍ പരിപാടി ഏകോപിച്ചു.കേന്ദ്ര നേതാക്കന്‍മാര്‍, വിവിധ മേഖല യൂണിറ്റ് ഭാരവാഹികള്‍, വിംഗ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്‍വീനര്‍ സവാദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

കുവൈത്ത് സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും നിര്‍ദ്ദേശമനുസരിച്ച് വിഖായ മെഡിക്കല്‍ വിംഗിന്റെ കീഴില്‍ കൊവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ കാമ്പയിനും നടന്നു വരുന്നു. സിവില്‍ ഐ.ഡി നമ്പര്‍, സീരിയല്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, പ്രൊഫഷന്‍ തുടങ്ങിയ വിവരങ്ങള്‍ വെച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്ക് വഴി വളരെ എളുപ്പത്തില്‍ തന്നെ രജിസ്ടര്‍ ചെയ്യാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 90051620, 9697 9748, 9767 0856.

Related News