കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന തൃശ്ശൂർ സ്വദേശി മരണപ്പെട്ടു .

  • 04/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന തൃശ്ശൂർ സ്വദേശി മരണപ്പെട്ടു. തൃശ്ശൂർ ചാലക്കുടി കണ്ണംപുഴ വീട്ടിൽ ജിജോ അഗസ്റ്റിൻ (47) ആണ് മരണപ്പെട്ടത്. അദാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈറ്റ് ഓയിൽ കമ്പനിയിൽ (KOC ) ഇൻസ്ട്രുമെന്റഷന് എൻജിനീയറായിരുന്നു. കുവൈത്ത് എഞ്ചിനീയർ ഫോറം (KEF) പ്രവർത്തകനും പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ് കോളജ്​ പൂർവ്വവിദ്യാര്ഥിയുമായിരുന്നു.  ഭാര്യ Dr. ഷെറി, മക്കൾ അന്നറോസ്, ജെന്നിഫർ. 

Related News