തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാദിനം

  • 05/04/2021

അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച്  തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ  "സ്ട്രെസ് വാക്‌സിൻ ഫോർ വെൽ ബീയിങ്ങ്  " - വെബിനാർ സംഘടിപ്പിച്ചു. വിശിഷ്ടാതിഥിയായി വെബിനാറിൽ പങ്കെടുത്ത പ്രമുഖ സാമൂഹിക പ്രവർത്തകയായ ശ്രീമതി. ഉമാ പ്രേമൻ  ട്രാസ്ക് വനിതാവേദി അംഗങ്ങൾക്ക്  ആശംസകൾ നേർന്നു.

ട്രാസ്ക് പ്രസിഡന്റ്‌ ശ്രീ.ജോയ് ചിറ്റിലപ്പിള്ളി, ഇലക്ഷൻ കമ്മീഷൻ അംഗം ശ്രീ. സെബാസ്റ്റ്യൻ വാതുക്കാടൻ, അഡ്വൈസറി അംഗം ശ്രീ. മനോജ്‌ കുരുംബയിൽ എന്നിവരും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.  കെയർ ഓഫ് മൈൻഡ്‌സ് എന്ന സംഘടനയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ വെബിനാറിന്, ഡോ.സിസ്റ്റർ റോഷിൻ കുന്നേൽ, (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ ) ഡോ. ഫാദർ രാജീവ്‌ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ ) എന്നിവർ  നേതൃത്വം നൽകി. 
അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. ത്രീതിഷ് കുമാർ,ട്രഷറർ ആന്റെണി നീലങ്കാവിൽ,  അഡ്വവൈസറി അംഗങ്ങൾ, കേന്ദ്ര സമിതി  അംഗങ്ങൾ, വനിതാവേദി അംഗങ്ങൾ എന്നിവർ   വെബിനാറിൽ പങ്കെടുത്തു.

ട്രാസ്ക് വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ധന്യ മുകേഷ് അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ, വനിതാവേദി സെക്രട്ടറി ശ്രീമതി. സിന്ധു പോൾസൺ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ശ്രീമതി.മഞ്ജുള ഷിജോ നന്ദിയും രേഖപ്പെടുത്തി.

Related News