ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് മായി കൂടികഴ്ച നടത്തി.

  • 07/04/2021

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ പുതിയ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് മായി കൂടികഴ്ച നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും,കുവൈറ്റിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും ഉചിതമായ രീതിയിൽ പരിഹാരം കാണാമെന്നു സ്ഥാനപതി ഉറപ്പു നൽകി.

ഇടിക്കി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജിജി മാത്യു, ജനറൽ സെക്രട്ടറി അഡ്വ.ലാൽജി ജോർജ്, ട്രെഷറർ ശ്രീ അനീഷ്.പി., വൈസ് പ്രസിഡണ്ട് ശ്രീ ടോം എടയോടി, ജോയിന്റ് സെക്രട്ടറി ശ്രീ നോബിൻ ചാക്കോ, ജോയിന്റ് ട്രഷറർ ശ്രീ പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ കൂടികഴ്ചയിൽ പങ്കെടുത്തു.

Related News