പ്രഫ.കെ എ സിദ്ദീഖ് ഹസ്സൻ നിര്യാണത്തിൽ എം. ഇ. എസ്സ്. കുവൈറ്റ് യൂണിറ്റ് അനുശോചിച്ചു

  • 07/04/2021

 ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ എം. ഇ. എസ്. കുവൈറ്റ് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം  നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിച്ച അദ്ദേഹം,എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകൻ എന്നീ നിലകളിൽ സമൂഹത്തിനു വേണ്ടി ജീവിതം  ഉഴിഞ്ഞു വെച്ച ഒരു മഹൽ വ്യക്തിത്യത്തിനു ഉടമയായിരുന്നു . രാജ്യത്തെ മുസ്ലീം പിന്നോക്ക- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വേണ്ടി ശബ്‌ദിച്ച ശക്തനായ പോരാളികൂടിയായിരുന്നു. സിദ്ദിഖ് ഹസ്സൻ സാഹിബ് നേത്രത്വം  കൊടുത്ത വിഷൻ 2025 കേരളത്തിന് പുറത്തു താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽ ഉണ്ടാക്കിയ പുരോഗതികൾ എടുത്തു പറയേണ്ടതാണ്.അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം സമുദായത്തിൽ നികത്താൻ പറ്റാത്ത ഒരു നഷ്ടം തന്നെയാണ്.അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഹപ്രവർത്തകരുടേയും ദുഖത്തിൽ എം ഇ എസ് കുവൈറ്റ്  യൂണിറ്റും പങ്കുചേരുന്നു.

Related News