കുവൈത്തിലെ കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഗോപകുമാര്‍ അന്തരിച്ചു.

  • 09/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഗോപകുമാര്‍ അന്തരിച്ചു, തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ സ്വദേശിയായ ഗോപകുമാര്‍ (സംഗീത ഗോപന്‍ 54) അന്തരിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 22 ദിവസത്തിലേറെയായി അദാനിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികല്‍സയിലായിരുന്നു. ഇസ്‌ക്കോ കമ്പിനിയിലെ സേ്ഫ്റ്റി ഒഫീസറായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം മങ്കെഫ് ബ്ലോക്ക് മൂന്നില്‍ നേരത്തെ സംഗീത ഓഡിറ്റോറിയവും നടത്തിയിരുന്നു. എന്‍.എസ.്എസ് കുവൈത്തിന്റെ മംഗഫ് മേഖലയിലെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. കുവൈത്തിലെ നാടക രംഗത്തെ നിറസാന്നിധ്യമായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും നാടകരംഗത്തു പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. ഭാര്യ- ഷൈലജ ഗോപകുമാര്‍. മക്കള്‍- പരേതനായ ഗോകുല്‍,സംഗീത വൈശാഖ്. മരുമകന്‍- വൈശാഖ്. പിതാവ്-ശിവദാസന്‍ നായര്‍, മതാവ്- രാജമ്മ പങ്കജാക്ഷി.

Related News