ടെക്സാസ് കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു.

  • 09/04/2021

തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ TEXAS KUWAIT ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ ശ്രീ.സിബി ജോർജ്‌ നെ സന്ദർശിച്ച്‌ കുവൈത്തിലെ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി.

ഇന്ത്യൻ പ്രവാസി സമൂഹത്തിന് എത്രയും പെട്ടെന്ന് കോവിഡ് വാക്സിൻ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക, CBSE പരീക്ഷകൾ സുഖമമായി നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുക, പ്രവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

കുവൈത്തിൽ നിയമിതനായതിന് ശേഷം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഉപകാരപ്രമായ രീതിയിൽ അംബാസഡറുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ നടത്തുന്ന പുതിയ ക്രമീകരണങ്ങളെ അസോസിയേഷൻ അഭിനന്ദിച്ചു.

ടെക്സാസ് കുവൈത്ത് പ്രസിഡന്റ് അരുൺ രാജഗോപാൽ, ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ, ട്രഷറർ ജിയാഷ് അബ്ദുൾക്കരീം എന്നിവർ അംബാസഡറുമായുള്ള കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Related News