റമദാന്‍ വിശ്വാസികള്‍ക്ക് ഭയഭക്തി നേടാനുള്ള ഏറ്റവും വലിയ അവസരം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

  • 09/04/2021



കുവൈത്ത് സിറ്റി : പരിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് ഭയഭക്തിയോടെ നാഥനിലേക്ക് കൂടുതല്‍ അടുക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  പറഞ്ഞു. തിന്മകളില്‍ നിന്നകന്നും കൂടുതല്‍ നന്മകള്‍ ചെയ്തും സൃഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ കരഗതമാക്കാന്‍ വിശ്വാസി സമൂഹം പുണ്യ റമദാനെ  പ്രയോജനപ്പെടുത്തണമെന്നും
 അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ 'ആത്മാന്വേഷണത്തിന്റെ റമദാൻ' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന റമദാന്‍ കാമ്പയിന്‍ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.എ.ഇ ഇസ്തിഖാമ ഡയറക്ടര്‍ ജലീൽ ദാരിമി വടക്കേക്കാട് മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി, റമദാൻ മുന്നൊരുക്കം ഡെയ്ലി മെസ്സേജ്, ഓൺലൈൻ പ്രഭാഷണം ഓൺലൈൻ ക്വിസ്, ബദ്ർ അനുസ്മരണം മൗലിദ് സദസ്സ്, ആരോഗ്യ വെബിനാർ, റിലീഫ് ഫണ്ട് ശേഖരണം, ഖത്മുൽ ഖുർആൻ ദുആ മജ്ലിസ്, മേഖലതല റമദാൻ പ്രഭാഷണം, ഈദ് സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

Related News