ഗാന്ധി സ്മൃതി കുവൈറ്റ് സ്നേഹവിരുന്നുകൾ നൽകി .

  • 11/04/2021

ഗാന്ധി സ്മൃതി നൽകുന്ന പ്രതിമാസ സ്നേഹവിരുന്നുകൾ ആറാം ഘട്ടം  കോഴിക്കോട് കുണ്ടായി തോടുള്ള ശാന്തി ഭവനിലും ,ഏഴാം ഘട്ടം  മലപ്പുറ്റം പെരിന്തൽമണ്ണയിലെ സായി സ്നേഹതീരത്തും നൽകി . കോഴിക്കോടുള്ള പരിപാടി 
  ഗാന്ധി സ്മൃതി കുവൈറ്റിനു വേണ്ടി വിനോദ് ചെറുവെണ്ണൂർ, അർജുൻ സൂരജ് ,അതാൽ സൂരജ് ,ഋഷികേശ് എന്നിവർ നേതൃത്വം നൽകി.

പെരിന്തൽമണ്ണയിലെ പരിപാടികൾ പുലാമന്തോൾ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ നൗഷാദ്. V. K,യും  മണികണ്ഠനും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി . കൂട്ടായ്മക്കുവേണ്ടി  സായി സ്നേഹതീരം പെരിന്തൽമണ്ണയിലെ കുട്ടികൾക്ക്  ഭക്ഷ്യ  കിറ്റ് കൈമാറി. തുടർന്ന് ലീല ടീച്ചറുടെ അധ്യക്ഷതയിൽ  നടന്ന പരിപാടിക്ക് കർണകി  സ്വാഗതം പറഞ്ഞു.ഗാന്ധിയനും K.P'C C മെമ്പറും പ്രമുഖ ഗാന്ധിയനുമായ സേതു ഏട്ടൻ ഗാന്ധിജിയെകുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Related News