'എന്തിന് മലയാളം' പ്രഭാഷണവുമായി ശ്രീ. ജയകുമാർ IAS സാരഥി ഗുരുകുലം 7-) മത് വാർഷികം ഉത്ഘാടനംചെയ്തു.

  • 11/04/2021


കുവൈറ്റ്‌:സാരഥി കുവൈറ്റ്‌ ഗുരുകുലം ഏഴാമത്  വാർഷിക ആഘോഷം ഓൺലൈൻ ആയി നടത്തി . മുൻ കേരള ചീഫ്‌ സെക്രട്ടറി ശ്രീ കെ ജയകുമാർ   ഐ.എ.എസ്  ഉദ്ഘടകനായി എത്തിയ പരിപാടിയിൽ "എന്തിനു മലയാളം" എന്ന വിഷയത്തെ ആസ്പദമാക്കി  പ്രഭാഷണം നടത്തി.  വളർന്നു വരുന്ന പുതു തലമുറയെ നമ്മുടെ സംസ്കാരത്തിലും പൈതൃകത്തിലും വളർത്തേണ്ടത് ഈ കാലഘട്ടത്തിൽ  അനിവാര്യമാണെന്നും മലയാളഭാഷ സ്വയത്വമാക്കുകവഴി മലയാളത്തിലെ ശ്രേഷ്ഠ കൃതികളെയും കുടുംബ ബന്ധങ്ങളെയും അടുത്തറിയുവാനും  അർത്ഥ വ്യാപ്തിക്ക്  അതിർവരമ്പുകളില്ലാത്ത ശ്രീ നാരായണ ഗുരുവിനെയും ഗുരു കൃതികളെയും  ആഴത്തിൽ പഠിക്കുവാനും അതുവഴി ഒരു ഉത്തമവ്യക്തിത്വതിന്    മലയാളഭാഷപഠനം ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ പ്രഭാഷണം കുട്ടികൾക്കും  രക്ഷകർത്താക്കളും ഒരു പുത്തൻ ഉണർവ് ഏകി . കഴിഞ്ഞ 6 വർഷമായി നടന്നുവരുന്ന  മലയാള ക്ലാസ്സുകളുടെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന സാരഥി കുവൈറ്റിനെ  ശ്രീ കെ ജയകുമാർ പ്രശംസിച്ചു.
  കുമാരി അനഘ മനോജ്‌, കുമാരി അവന്തിക  മനോജ്‌ എന്നിവരുടെ ദൈവദശക ആലാപനത്തോടെ ആരംഭിച്ച പരിപാടിക്ക് ഗുരുകുലം പ്രസിഡന്റ്‌
മാസ്റ്റർ അഖിൽ സലിംകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിന്  കുമാരി അരുണിമ അനിൽ സ്വാഗതവും  മാസ്റ്റർ സിദ്ധാർഥ് സുദീപ്  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും മാസ്റ്റർ ആദർശ് ബിജു, കുമാരി ശ്രേയ പ്രമോദ് എന്നിവർ ആശംസകളും അർപ്പിച്ചു.
   
 കുട്ടികളുടെ ഈ സമ്മേളനത്തിൽ ,  ഗുരുകുലം  അധ്യാപകരെ  "ഗുരുദക്ഷിണ" നൽകി  ആദരിച്ചു. മലയാള മാസങ്ങളെയും മാസങ്ങളുടെ പ്രത്യേകതകളും കുട്ടികൾക്ക്  അറിയുന്നതിനായി    സാരഥി ഗുരുകുലത്തിന്റ 13 യൂണിറ്റ് ഗുരുകുലം കുട്ടികളെ ഉൾപ്പെടുത്തികൊണ്ട്  നടത്തിയ പരിപാടി തികച്ചും വിത്യസ്‌തവും ആകർഷകവും ആയിരുന്നു.

വാർഷികതോടനുബന്ധിച്  കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ E-മാഗസിൻ ന്റെ പ്രകാശനം സാരഥി പ്രസിഡന്റ്‌ ശ്രീ. സജീവ് നാരായണൻ വർണ ശബളമായ ചടങ്ങിൽവച്ച് പ്രകാശനം നടത്തി.

സാരഥി ഗുരുകുലത്തിന്റൈ 2021-2022 കാലയളവിലെ ഭാരവാഹികളായി കുമാരി. അൽക്കഓമനക്കുട്ടൻ പ്രസിഡന്റ്‌ ആയും സെക്രട്ടറിയായി.നീരജ സൂരജ്, ട്രഷറർ ആയി ശ്രേയ സൈജു, വൈസ്  പ്രസിഡന്റ്  ആയി അക്ഷിത മനോജ്‌, ജോയിൻ സെക്രട്ടറി ആയി  ഋഷികേഷ് ഷൈലേന്ദ്രൻ, ജോയിൻ ട്രഷർ ആയി ഹിമ രഘു തിരഞ്ഞെടുത്തു പുതിയ ഭാരവാഹികൾക്ക് ഗുരുകുലം അബ്ബാസിയ മേഖല കോർഡിനേറ്റർ ശ്രീമതി.പ്രതിഭ ഷിബു സത്യവാചകം ചൊല്ലിക്കൊടുത്തു.

സാരഥി പ്രസിഡന്റ് സജീവ് നാരായൺ ,ട്രസ്റ്റ്  ചെയർമാൻ സുരേഷ്. കെ  ,വനിതാവേദി ചെയർ പേഴ്സൺ  ശ്രീമതി ബിന്ദു സജീവ്, സാരഥി  Treasurer  രജിഷ് മുല്ലക്കൽ , ഗുരുദർശനവേദി   ചീഫ് കോർഡിനേറ്റർ  വിനീഷ്   വിശ്വം,അഡ്വൈസർ. അജയകുമാർ,  ഗുരുകുലം ഏരിയ കോർഡിനേറ്റർമാരായ മഞ്ജു പ്രമോദ് , പ്രതിഭ ഷിബു ,സീമ രജിത് എന്നിവരും ഗുരുകുലം ടീച്ചേർസ് ആയ ശ്രീലേഖ സന്തോഷ്‌, മുബിന സിജു, ബെർളി ഷിലു, തുടങ്ങിയവരും ആശംസകൾ നേർന്നു.

പരിപാടിയുടെ ആദ്യാവസാന അവതാരകരായി എത്തിയ ഗുരുകുലം കുട്ടികൾ,  കുമാരിമാർ അൽക്കാഓമനക്കുട്ടൻ, ശ്രെദ്ധ രഞ്ജിത്,  ഒപ്പം മാസ്റ്റർ അദ്വൈദ് അഭിലാഷ്, കാർത്തിക് സജികുമാർ എന്നിവർ  മലയാളഭാഷയിൽ കൃത്യതയോടെ  അവതരണം നടത്തി.

ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ. മനു കെ.മോഹൻ, സിബി പുരുഷോത്തമൻ,ശ്രീ വിനീഷ് വിശ്വം, ശ്രീ സൈജു ചന്ദ്രൻ, ശ്രീ.സൈഗാൾ സുശീലൻ എന്നിവർ മാർഗ നിർദേശം നൽകിയ പരിപാടിയുടെ സാങ്കേതിക വൈദഗ്ധ്യം ഒരുക്കിയത്  ശ്രീ. അജികുട്ടപ്പന്റെ നേതൃത്വത്തിൽ  സെക്രട്ടറി നിഖിൽ ചാമക്കാലയിൽ ഭാസ്കരൻ , ശ്രീ ദിനു കമൽ, ശ്രീ അശ്വിൻ സി വി, ശ്രീമതി സുലേഖ അജി,ശ്രീ പ്രമിൽ പ്രഭാകരൻ എന്നിവർ ആണ്. ശ്രീ. മനു. കെ. മോഹൻ നന്ദി പ്രകാശിപ്പിക്കുകയും, കുമാരി.മീനാക്ഷി ഉണ്ണികൃഷ്ണൻ  പൂർണ്ണമദ: ചൊല്ലുകയും ചെയ്തതോടെ നാലുമണിക്കൂർ നീണ്ട പരിപാടിക്ക് തിരശീല വീണു.

Related News