പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 13/04/2021

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, പത്തനംതിട്ട തുമ്പമൺ താഴം,നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53 ) ആണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത് . അൽ ഷായ കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ 23 വർഷമായി കുവൈത്തിലുണ്ട്. കുടുംബം നാട്ടിലാണ്. ഭാര്യ: ജെസി. മക്കൾ: ജൈനി, ജോഹൻ. കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹായിടവക അംഗവും ഇടവയുടെ മുൻ സെക്രട്ടറി ജോൺ ജോർജിന്റെ സഹോദരനുമാണ്.

Related News