വ്രതാനുഷ്ടാനത്തിന്റെ ആത്മീയവും ഭൗതികവുമായ ഗുണങ്ങള്‍ സ്വായത്തമാക്കുക : ഡോഃ നാട്ടിക മുഹമ്മദലി

  • 13/04/2021

കുവൈത്ത് സിറ്റി : റമദാനിലെ വ്രതാനുഷ്ടാനത്തിലൂടെ ഭൗതികവും, ആത്മീയവുമായ ഗുണങ്ങള്‍ സ്വായത്തമാക്കണമെന്നും ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിനും, രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇത്  ഏറെ സഹായകമാകുമെന്നും SKSSF മുന്‍ സംസ്ഥാന ട്രഷറര്‍ ഡോഃ നാട്ടിക മുഹമ്മദലി പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗിന്റെ കീഴില്‍ ഹെല്‍ത്തി ഫാസ്റ്റിംഗ് വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കെ.ഐ.സി റമദാന്‍ കാമ്പയിന്റെ ഭാഗമായി നടന്ന വെബിനാറില്‍ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു.  ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. മെഡിക്കല്‍ വിംഗ് കേന്ദ്ര കണ്‍വീനര്‍ ഡോ. ടി.പി മുഹമ്മദ് അസൈനാര്‍ സംശയ നിവാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഫഹാഹീല്‍ മേഖല മെഡിക്കല്‍ വിംഗ് കോര്‍ഡിനേറ്റര്‍ സമീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Related News