തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ മരണപ്പെട്ടു.

  • 13/04/2021

കുവൈറ്റ് സിറ്റി :  തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ മരണപ്പെട്ടു, തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിനി സുമയ്യ (47) ആണ് മരണപെട്ടത് . അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി സബാ ആശുപത്രിയില്‍ ചികല്‍സയിലായിരുന്നു.  രോഗത്തിന് അല്‍പം ശമനം കാണിച്ചനെ തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടില്‍ പോകാനായി ടിക്കറ്റും എടുത്തിരിക്കെയാണ് മരണം. കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തിലുണ്ടായിരുന്നു സുമയ്യ. ഭര്‍ത്താവ് സിദ്ദീഖ് ഒട്ടോ വണ്‍ കമ്പിനിയിലെ ജീവനക്കാരനാണ്. കോട്ടപ്പുറം സ്വദേശിനി പഴയ പാട്ടില്ലത്ത് പരേതനായ ഉഗ്രാണി അബൂബക്കര്‍ ഹാജിയുടെയും ഖദീജയുടെ മകളാണ്. സഹോദരങ്ങള്‍: ഷാഫി, മുഹമ്മദ് കുഞ്ഞി, റസാഖ്, അഷ്റഫ്, സുബൈര്‍. സഹോദരിമാര്‍: നഫീസ, ഹഫ്‌സത്ത്.

Related News