താമസരേഖ പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി കുവൈറ്റ്

  • 16/04/2021

കുവൈറ്റ് സിറ്റി: താമസരേഖ പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി കുവൈറ്റ്. ആഭ്യന്തരവകുപ്പ് മന്ത്രി ഷെയ്ഖ് തമെർ അൽ അലിയാണ് മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചത്. പുതിയ സമയപരിധിയ്ക്ക് മുൻപായി രാജ്യത്ത് നിയമപരമല്ലാതെ താമസിച്ചവർക്കും താമസരേഖ പുതുക്കാത്തവർക്കും കൂടുതൽ സമയം നൽകുന്നതാണ് പുതിയ തീരുമാനം.

ഏപ്രിൽ 15 ൽ നിന്ന് മെയ് 15 ലേക്കാണ് പുതുക്കാനുള്ള സമയം നീട്ടിയിരിക്കുന്നത്. കുവൈറ്റിൽ താമസരേഖ നിയമം ലംഘിച്ചവർക്കും പുതുക്കാത്തവർക്കും പിഴയോടു കൂടി ശിക്ഷ വിധിക്കും. കൂടാതെ, താമസ അനുമതി നൽകുകയോ രാജ്യത്ത് നിന്ന് നാടുകടത്തുകയോ തിരികെ വരാൻ അനുവദിക്കാതിരിക്കുകയോ ചെയ്യും. മുൻപ് ഏപ്രിൽ 15 വരെയാണ് രാജ്യത്ത് താമസരേഖ പുതുക്കൽ നീട്ടിയത്.

എല്ലാ പ്രവാസികളും മെയ് 15 ന് മുൻപായി ഈ നിബന്ധന പാലിക്കണമെന്നും നിയമപരമായ നൂലാമാലകൾ ഇല്ലാതെ താമസരേഖ പുതുക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News