കുവൈത്ത് മില്‍സ് കമ്പനിയിലെ 4,400 ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കി

  • 16/04/2021

കുവൈത്ത് സിറ്റി: കുവൈത്ത് ഫ്ലോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് കമ്പനിയിലെ 4,400 ജോലിക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെയും സേവന വിഭാഗങ്ങളിലെയും തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ്  വ്യക്തമാക്കി. 

പ്രധാനപ്പെട്ട സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിനായി ഓരോ ഗവര്‍ണറേറ്റിലും രണ്ട് യൂണിറ്റുകളെ നിയോഗിക്കുമെന്ന് നേരത്തെ ഡോ. അബ്‍ദുള്ള അല്‍ സനദ് പ്രഖ്യാപിച്ചിരുന്നു.

Related News